Friday, January 31, 2025

സെമി ഓട്ടോമാറ്റിക് ഗണ്‍ വാങ്ങുന്നതിനുള്ള പ്രായം 21 ആക്കി ഉത്തരവിറക്കി ന്യൂയോര്‍ക്ക് ഗവര്‍ണര്‍

ഇരുപത്തിയൊന്ന് വയസ്സിനു താഴെയുള്ളവരെ സെമി ഓട്ടോമാറ്റിക് ഗണ്‍ വാങ്ങുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചല്‍ ഉത്തരവിറക്കി.

മാസ് ഷൂട്ടിംഗ് വര്‍ധിച്ചു വരുന്നത് തടയുക എന്ന ലക്ഷ്യം വെച്ച് ജൂണ്‍ 6 ന് ഗവര്‍ണര്‍ ഒപ്പിട്ട ഉത്തരവില്‍ പത്ത് പുതിയ സുരക്ഷനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്നു.

സമൂഹത്തിന് ഭീഷണിയാണെന്ന് കരുതുന്നവരില്‍ നിന്നും തോക്കുകള്‍ പിടിച്ചെടുക്കുന്നതിന് കോടതികള്‍ക്ക് അനുമതി നല്‍കുക. ഫയര്‍ ആമുകളില്‍ മൈക്രോ സ്്റ്റാമ്പിംഗ് നടപ്പാക്കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

Latest News