ബന്ധുവായ പുരുഷനെ പകരം ജോലിക്ക് അയയ്ക്കാന്‍ സ്ത്രീക്ക് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ നിര്‍ദേശം.
അഫ്ഗാന്‍ ധനമന്ത്രാലയത്തില്‍ ജോലി ചെയ്തുവരുന്ന വനിതാ ജീവനക്കാരിയോടു പകരം ബന്ധുവായ പുരുഷനെ ജോലിക്ക് അയയ്ക്കാന്‍ താലിബാന്‍ നിര്‍ദേശിച്ചതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
15 വര്‍ഷമായി അഫ്ഗാന്‍ ധനമന്ത്രാലയത്തിലെ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി നോക്കുന്ന ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തരബിരുദമുള്ള സ്ത്രീക്കാണു വിചിത്ര നിര്‍ദേശം ലഭിച്ചത്.
2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചതോടെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും സ്ത്രീകളെ ജോലി ചെയ്യുന്നതില്‍നിന്നു വിലക്കുകയും ചെയ്തിരുന്നു.