Tuesday, November 26, 2024

2027-ലെ ആഗോള യുവജനസമ്മേളനത്തിന് സിയോൾ ആതിഥേയത്വം വഹിക്കും: മാർപാപ്പ

2027-ലെ ആഗോള യുവജനസമ്മേളനത്തിന് ദക്ഷിണ കൊറിയയിലെ സിയോൾ ആതിഥേയത്വം വഹിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു. ലിസ്ബണിലെ തേജോ പാർക്കിൽവച്ച് നടത്തപ്പെട്ട സമാപനസമ്മേളനത്തിൽ ലക്ഷക്കണക്കിന് യുവജനങ്ങളുടെ സാന്നിധ്യത്തിലാണ് മാർപാപ്പ ഇത് പ്രഖ്യാപിച്ചത്.

“അടുത്ത ലോക യുവജനസമ്മേളനം ഏഷ്യയിൽ നടക്കും; അത് ദക്ഷിണ കൊറിയയിലെ സിയോളിലായിരിക്കും. ഇത് സഭയുടെ സാർവത്രികതയുടെ മനോഹരമായ അടയാളമായിരിക്കും” – മാർപാപ്പ പങ്കുവച്ചു. ലോകം മുഴുവനുമുള്ള എല്ലാ യുവജനങ്ങളുടെയും ജൂബിലി വർഷമായി ആഘോഷിക്കുന്ന 2025-ൽ റോമിലെ ഔദ്യോഗിക ആഘോഷത്തിൽ യുവജനങ്ങളോടൊപ്പം ചേരാം എന്ന പ്രതീക്ഷയിലാണ് താനെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

2014 ആഗസ്റ്റ് 13 മുതൽ 18 വരെ നടത്തിയിട്ടുള്ള മാർപാപ്പയുടെ അപ്പോസ്തോലിക യാത്രയിൽ മാർപാപ്പ സന്ദർശിച്ച നഗരമാണ് ദക്ഷിണ കൊറിയ. വത്തിക്കാന്റെ കണക്കനുസരിച്ച് ദക്ഷിണ കൊറിയയിൽ 5,703 വൈദികരും 1,784 ഇടവകകളുമുണ്ട്.

Latest News