ഇന്ത്യയുമായും ചൈനയുമായും ഏറ്റവും നല്ല ബന്ധമാണെന്നും ഇരു രാഷ്ട്രവും നല്ല സുഹൃത്തുക്കളാകാന്‍ റഷ്യ ആഗ്രഹിക്കുന്നെന്നും റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോവ്. ഇന്തോ- പസഫിക് തന്ത്രം മുന്‍നിര്‍ത്തി ‘ചിലര്‍’ ഇരു രാഷ്ട്രത്തെയും പരസ്പരം പോരടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അമേരിക്കയെയും ക്വാഡ് സഖ്യത്തെയും പരോക്ഷമായി വിമര്‍ശിച്ച് ലാവ്റോവ് പറഞ്ഞു. വിദേശമന്ത്രാലയവും ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനും സംയുക്തമായി സംഘടിക്കുന്ന റെയ്സീന ഡയലോഗിന്റെ എട്ടാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്രയ്ന്‍ സംഘര്‍ഷം റഷ്യയുടെ ഊര്‍ജനയത്തില്‍ കാതലായ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്പുമായി ഇനി ഊര്‍ജ സഹകരണമുണ്ടാകില്ല. ഇന്ത്യയും ചൈനയുമടക്കമുള്ള വിശ്വസനീയരായ പങ്കാളികളായേ സഹകരണമുള്ളൂ-ലാവ്റോവ് പറഞ്ഞു.
അതേസമയം, ചൈനാവിരുദ്ധ ക്വാഡ് രാഷ്ട്രങ്ങളായ ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ വിദേശമന്ത്രിമാര്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്നു. ഇന്തോ- -പസഫിക് മേഖലയുടെ സമാധാനത്തിനായി നിലകൊള്ളുമെന്ന് ചൈനയെ കുത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.