Monday, November 25, 2024

കോംഗോയില്‍ ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ക്കുനേരെ നടന്ന ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു; നിരവധിപേരെ കാണാതായി

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി. ആര്‍. സി.) നോര്‍ത്ത് കിവുവിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളായ കവാമെ, മാപ്പിലി എന്നിവിടങ്ങളില്‍ സഖ്യകക്ഷികളായ ജനാധിപത്യ സേന (എ. ഡി. എഫ്.) യുടെ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തു.

എ. ഡി. എഫ്. വിമതര്‍ മൂന്നുപേരെ കൊലപ്പെടുത്തിയതായി ആഗസ്റ്റ് 13-ന് കവാമെയില്‍ നടന്ന ആക്രമണത്തിന്റെ ദൃക്‌സാക്ഷി വെളിപ്പെടുത്തി. പിറ്റേന്ന് അതിരാവിലെ, അക്രമികള്‍ മാപ്പിലിയെ ആക്രമിക്കുകയും നാലുപേര്‍ കൂടി കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റു നിരവധി ഗ്രാമീണരെ ചുറ്റുമുള്ള വനത്തിലേക്ക് തട്ടിക്കൊണ്ടുപോയി. അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.

രാജ്യത്തെ പൗരന്മാര്‍ക്ക് മെച്ചപ്പെട്ട സംരക്ഷണം ഉറപ്പാക്കാനും ഇത്തരം അക്രമങ്ങളുടെ മൂലകാരണങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ അധികാരികളില്‍നിന്ന് അടിയന്തര നടപടി വേണമെന്ന് പ്രാദേശികനേതാക്കള്‍ ആവശ്യപ്പെടുന്നു. ‘ഈ ഭീകരപ്രവര്‍ത്തനങ്ങള്‍ നമ്മുടെ സുരക്ഷയ്ക്കുമാത്രമല്ല, നമ്മുടെ പ്രാദേശിക ക്രിസ്ത്യന്‍ജനതയെ കൂടുതല്‍ ദരിദ്രരാക്കുകയും ചെയ്യുകയാണ്. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, ഞങ്ങള്‍ എല്ലാ ദിവസവും ഭയത്തോടെയാണ് ജീവിക്കുന്നത്. ഏതു നിമിഷവും ഇസ്ലാമിസ്റ്റുകള്‍ ഞങ്ങളെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ട് ഞങ്ങള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല’ – ബെനിയിലെ ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ ബിഷപ്പ് പറയുന്നു.

 

 

Latest News