ഇന്നലെ അലവൈറ്റ് കലാപം അടിച്ചമർത്താൻ സിറിയൻ സുരക്ഷാസേന നടത്തിയ രണ്ടാം ദിവസ പോരാട്ടത്തിൽ നിരവധിപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അലവൈറ്റ് ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവർ കൂടുതലായി താമസിക്കുന്ന പടിഞ്ഞാറൻ സിറിയയിലെ തീരദേശ മേഖലയിലാണ് രണ്ടു ദിവസമായി അക്രമങ്ങൾ തുടരുന്നത്. സിറിയൻ ഒബ്‌സർവേറ്റി ഫോർ ഹ്യൂമൺ റൈറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇവിടെ 180 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
അലവൈറ്റ് പട്ടണമായ അൽ മുഖ്തരേയയിൽ കുറഞ്ഞത് രണ്ട് ഡസൻ പുരുഷന്മാർ തോക്കുധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവസ്ഥലത്തു നിന്നുള്ള വീഡിയോ ദൃശ്യങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച തങ്ങളുടെ അവശേഷിക്കുന്ന സിറിയൻ സേനയ്ക്കുനേരെ ആസാദ് മാരകവും ആസൂത്രിതവുമായ ആക്രമണം നടത്തി എന്ന് സിറിയൻ അധികൃതർ അറിയിച്ചു. ഇന്നലെ ഡമാസ്‌കസിലും മറ്റു നഗരങ്ങിളിലും സർക്കാരിനെ പിന്തുണച്ച് സിറിയക്കാർ തെരുവിലിറങ്ങിയിരുന്നു. സർക്കാരിന്റെ സഖ്യകക്ഷികളായ സൗദി അറേബ്യയും തുർക്കിയും പിന്തുണ പ്രഖ്യാപിച്ചു. അതേസമയം സിറിയയിലെ യു എൻ പ്രതിനിധി സിവിലിയന്മാർ ഉൾപ്പെടെയുള്ളവരുടെ ഏറ്റമുട്ടലുകളും കൊലപാതങ്ങളിലും താൻ ആശങ്കാകുലനാണെന്ന് പറഞ്ഞു.