Thursday, March 6, 2025

സുഡാനിലെ മാർക്കറ്റിലുണ്ടായ ഷെല്ലാക്രമണത്തിൽ നിരവധി പേർ മരിച്ചതായി സംശയം

സുഡാനിലെ നോർത്ത് ഡാർഫർ സംസ്ഥാനത്തിൽ കുടിയിറക്കപ്പെട്ടവർക്കായുള്ള ഒരു ക്യാമ്പിനു നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ ഡസൻകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി സംശയം. എൽ-ഫാഷർ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള അബു ഷൗക്കിലെ തിരക്കേറിയ മാർക്കറ്റിൽ ചൊവ്വാഴ്ച വൈകുന്നേരം ഏകദേശം രണ്ടുമണിക്കൂറോളം അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ‌ എസ്‌ എഫ്) ആക്രമണം നടത്തിയതായി ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ പറഞ്ഞതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു.

കുടിയിറക്കപ്പെട്ട അരലക്ഷത്തിലധികം പേർ ഈ ക്യാമ്പിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. മൂന്നു ദിവസത്തിനുള്ളിൽ ഈ മാർക്കറ്റിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഡാർഫറിലെ സൈനിക നിയന്ത്രണത്തിലുള്ള അവസാനത്തെ പ്രധാന പട്ടണമായ എൽ-ഫാഷർ, ഏകദേശം ഒരു വർഷമായി ആർ‌ എസ്‌ എഫിന്റെ ഉപരോധത്തിലാണ്.

ചൊവ്വാഴ്ച അബു ഷൗക്കിനുനേരെ ആക്രമണം നടന്നത് ഏറ്റവും തിരക്കേറിയ ഒരു സമയത്താണ്. ക്യാമ്പിലെ ജനസംഖ്യയിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. ഷെല്ലാക്രമണത്തിൽ ആളുകൾക്ക് നേരിയതോ, ഗുരുതരമായതോ ആയ നിരവധി സംഭവിച്ചതായി എൽ-ഫാഷറിലെ ആശുപത്രിയിലെ മെഡിക്കായ ഡോ. ഇബ്രാഹിം നദ്യാൻ ബി ബി സി യോടു പറഞ്ഞു.

ഞായറാഴ്ച അബു ഷൗക്കിനുനേരെ ആർ‌ എസ്‌ എഫ് ഷെല്ലാക്രമണം നടത്തിയതായും സാധാരണക്കാരായ ആറുപേർ കൊല്ലപ്പെട്ടതായും പ്രാദേശിക ആരോഗ്യ വോളണ്ടിയർമാർ പറഞ്ഞു. എന്നാൽ ഞായറാഴ്ചയോ, ചൊവ്വാഴ്ചയോ നടന്ന ആക്രമണത്തെക്കുറിച്ച് ആർ‌ എസ്‌ എഫ് പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News