വടക്കൻ പട്ടണമായ നാസിറിൽ ഒഴിപ്പിക്കലിനിടെ ഉണ്ടായ ഹെലികോപ്റ്റർ ആക്രമണത്തിൽ ജനറൽ മജൂർ ഡാക്കി ഉൾപ്പെടെ നിരവധി സൈനികർ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ ഹെലികോപ്റ്ററിനു നേരെയാണ് ആക്രമണം ഉണ്ടായത്. വളരെ ദുർബലമായ സമാധാന പ്രക്രിയയ്ക്ക് തിരിച്ചടിയായ ഈ സംഭവം അങ്ങേയറ്റം വെറുപ്പുളവാക്കുന്നു എന്നാണ് ഇതിനെതിരെ ഐക്യരാഷ്ട്ര സഭ പ്രതികരിച്ചത്.
നാസിറിൽ ദേശീയ സേനയും വൈറ്റ് ആർമി പൗരസേനയും തമ്മിലുള്ള കനത്ത ഏറ്റുമുട്ടലിനെ തുടർന്ന് സൈനികരെ വ്യോമമാർഗം കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ജനറൽ മജൂർ ഡാക്കിന്റെയും മറ്റ് സൈനികരുടെയും മരണം സൗത്ത് സുഡാൻ പ്രസിഡന്റ് സ്ഥിരീകരിക്കുകയായിരുന്നു. മേജറും സൈനികരും സുരക്ഷിതരായിരിക്കുമെന്ന് തനിക്ക് റിക്ക് മച്ചാർ ഉറപ്പ് നൽകിയിരുന്നതായി ഈ അവസരത്തിൽ പ്രസിഡന്റ് സൽവ കിർ പറഞ്ഞു.
ജനറൽ മജൂർ ഡാക്കിക്കൊപ്പം ഏകദേശം 27 സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹെലികോപ്റ്റർ പറന്നുയർന്നപ്പോഴാണോ അപകടം ഉണ്ടായതെന്ന കാര്യം വ്യക്തമല്ല.