Monday, November 25, 2024

കോവിഡ് പോസിറ്റീവായവരെ പച്ച വേലിയ്ക്കകത്താക്കി പൂട്ടി, ഷാങ്ഹായ് അധികൃതര്‍

ഷാങ്ഹായിലെ ഏറ്റവും പുതിയ കോവിഡ് വ്യാപനത്തിനെതിരെ, ആളുകളുടെ സഞ്ചാരം നിയന്ത്രിക്കാന്‍ അധികാരികള്‍ പച്ചനിറത്തിലുള്ള വേലികള്‍ സ്ഥാപിക്കുന്നു. ഉള്ളിലുള്ളവര്‍ പുറത്തിറങ്ങുന്നത് വിലക്കുന്ന രീതിയില്‍ കെട്ടിടങ്ങള്‍ക്ക് പുറത്ത് മുന്നറിയിപ്പില്ലാതെ തന്നെ വേലികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

ഒരു മുന്നറിയിപ്പുമില്ലാതെ മൂന്ന് ദിവസം മുമ്പ് തന്റെ പൂട്ടിക്കിടക്കുന്ന വളപ്പിനുള്ളില്‍ ഒരു പച്ച വേലി പ്രത്യക്ഷപ്പെട്ടതായി ഒരു താമസക്കാരന്‍ ബിബിസിയോട് പറഞ്ഞു. വെള്ള സ്യൂട്ടുകള്‍ ധരിച്ച തൊഴിലാളികള്‍ നഗരത്തിലെ ഹൗസിംഗ് ബ്ലോക്കുകളിലേക്കുള്ള പ്രവേശന കവാടങ്ങള്‍ അടയ്ക്കുകയും ഗ്രീന്‍ ഫെന്‍സിംഗ് ഉപയോഗിച്ച് തെരുവുകള്‍ അടയ്ക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ അടുത്ത ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു.

കുറഞ്ഞത് ഒരാളെങ്കിലും കോവിഡ് പോസിറ്റീവായ, ‘സീല്‍ ഏരിയ’ എന്ന് വിശേഷിപ്പിക്കുന്ന കെട്ടിടങ്ങള്‍ക്ക് ചുറ്റും രണ്ട് മീറ്ററോളം ഉയരമുള്ള വേലികളാണ് സ്ഥാപിച്ചിരിക്കുന്നത്. സീല്‍ ചെയ്ത ഏരിയയ്ക്കുള്ളില്‍ താമസിക്കുന്ന എല്ലാവര്‍ക്കും വൈറസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അവര്‍ക്ക് വീടിന് പുറത്ത് കാലുകുത്തുന്നത് നിരോധിച്ചിരിക്കുന്നു.

ആഴ്ചകളായി ഷാങ്ഹായിലെ 25 ദശലക്ഷത്തോളം വരുന്ന ജനസംഖ്യ അവരുടെ വീടുകളില്‍ അടക്കപ്പെട്ടിരിക്കുകയാണ്. അതേസമയം നഗരത്തിലെ ഏറ്റവും ഭീകരമായ കോവിഡ് കുതിപ്പ് നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയുമാണ്.

ഷാങ്ഹായില്‍ താമസിക്കുന്ന ഒരു വിദേശ പൗരന്റെ പാര്‍പ്പിട സമുച്ചയത്തില്‍ മൂന്ന് ദിവസം മുമ്പ് ഗ്രീന്‍ ഫെന്‍സിംഗ് പ്രത്യക്ഷപ്പെട്ടതായി അദ്ദേഹം പറഞ്ഞു. വേറൊരാള്‍ വൈറസ് പോസിറ്റീവ് ആയതിനു പിന്നാലെ അയാളുടെ കോമ്പൗണ്ടിലേക്കുള്ള പ്രധാന ഗേറ്റ് ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടു. ”ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയില്ല,” അദ്ദേഹം പറഞ്ഞു. ‘എനിക്ക് നിസ്സഹായത തോന്നുന്നു. ലോക്ക്ഡൗണ്‍ എപ്പോള്‍ അവസാനിക്കുമെന്ന് ഞങ്ങള്‍ക്കറിയില്ല. ഞങ്ങളുടെ പ്രദേശം വേലികെട്ടിയാല്‍, തീപിടുത്തം പോലുള്ള അപകടം വല്ലതുമുണ്ടായാല്‍ എന്തുചെയ്യും?’ അദ്ദേഹം ചോദിക്കുന്നു.

നഗരത്തില്‍ അടുത്തിടെ വൈറസ് ഉള്ളവര്‍ പുറത്തുപോകാതിരിക്കാന്‍ വാതിലുകളില്‍ ഇലക്ട്രോണിക് അലാറങ്ങള്‍ സ്ഥാപിക്കുകയും താമസക്കാരെ അവരുടെ വീടുകള്‍ അണുവിമുക്തമാക്കാന്‍ അനുവദിക്കുന്നതിന് നിര്‍ബന്ധിതമായി ഒഴിപ്പിക്കുകയും ചെയ്തിരുന്നു. മറ്റ് പല രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, രാജ്യത്ത് നിന്ന് വൈറസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ചൈന സീറോ-കോവിഡ് നയമാണ് പിന്തുടരുന്നത്.

 

Latest News