കിഴക്കന്‍ ഉക്രയ്നിലെ, റഷ്യന്‍ നിയന്ത്രണത്തിലുള്ള മേഖലയായ ഡൊണെട്സ്കിലുണ്ടായ ഷെല്ലാക്രമണത്തില്‍ 25 പേര് കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. തെക്സ്തില്ഷിക്കിലെ തിരക്കേറിയ ചന്തയിലാണ് ഞായറാഴ്ച ആക്രമണം ഉണ്ടായത്.
ഉക്രയ്ന് സൈന്യമാണ് ആക്രമണം നടത്തിയതെന്ന് റഷ്യ ആരോപിച്ചു. ഉക്രയ്ന് പ്രതികരിച്ചിട്ടില്ല. അതിനിടെ, റഷ്യയില്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗിനു സമീപം ഉസ്ത്ലുഗ തുറമുഖത്തിലെ കെമിക്കല്‍ ട്രാന്‍സ്പോര്‍ട്ട് ടെര്‍മിനലില്‍ തീപിടിത്തമുണ്ടായി. ഡ്രോണ്‍ ആക്രമണമാണ് ഉണ്ടായതെന്ന് റഷ്യയുടെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.