യുക്രൈന്‍റെ തെക്കന്‍ മേഖലയായ ഖേഴ്സണില്‍ റഷ്യയുടെ ഷെല്ലാക്രമണം. സംഭവത്തില്‍ മൂന്ന് യുക്രൈനിയന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
2022 ഫെബ്രുവരിയില്‍ യുക്രൈനില്‍ അധിനിവേശം ആരംഭിച്ചതിനു പിന്നാലെ റഷ്യ പിടിച്ചെടുത്ത നഗരമായിരുന്നു ഖേഴ്സണ്‍. എട്ടു മാസത്തെ ചെറുത്തു നില്‍പ്പിനൊടുവില്‍ നഗരം യുക്രൈന്‍ തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും ഖേഴ്സണ്‍ ലക്ഷ്യമാക്കി റഷ്യയുടെ ഷെല്ലാക്രമണം.
നിലവില്‍ ഡിനിപ്രോ നദിയുടെ മറുകരയില്‍ നിന്നാണ് റഷ്യ ആക്രമണങ്ങള്‍ നടത്തുന്നത്. റഷ്യന്‍ സൈന്യത്തിന്‍റെ ആക്രമണത്തില്‍ ഒരു കാറും മൂന്നു ബസും തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, കിഴക്കന്‍ ഡോനെട്സ്കിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും, ഒട്ടേറെപ്പേര്‍ക്കു പരിക്കേറ്റതായുമാണ് വിവരം.