യു. എസ്. സംസ്ഥാനമായ വിസ്കോൺസിനിലെ ഒരു സ്വകാര്യ ക്രിസ്ത്യൻ സ്കൂളിൽ ഒരു വിദ്യാർഥി നടത്തിയ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ അധ്യാപകനും മറ്റെയാൾ വിദ്യാർഥിയുമാണ്. ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു.
ആക്രമണകാരി ആ സ്കൂളിലെതന്നെ 15 വയസ്സുള്ള ഒരു വിദ്യാർഥിനിയാണെന്ന് തിങ്കളാഴ്ച രാത്രി മാഡിസൺ പൊലീസ് മേധാവി ഷോൺ ബാർൺസ് തിരിച്ചറിഞ്ഞു. വെടിയുതിർക്കുന്നതിനുമുമ്പ് വിദ്യാർഥിനി അബണ്ടന്റ് ലൈഫ് ക്രിസ്ത്യൻ സ്കൂളിൽ ഉണ്ടായിരുന്നുവെന്നും ആക്രമണത്തിനുശേഷം അക്രമിയായ വിദ്യാർഥിനിയെ സംഭവസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായും അധികൃതർ പറയുന്നു. സംഭവത്തിൽ രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
വെടിവയ്പ്പിന്റെ ഉദ്ദേശ്യം പൊലീസ് തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രതിയുടെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്ക് എങ്ങനെയാണ് തോക്ക് ലഭിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.