Friday, April 4, 2025

‍‍സംഗീതപരിപാടിക്കിടെ അമേരിക്കയില്‍ വെടിവയ്പ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ വാഷിങ്ടണില്‍ സംഗീതപരിപാടിക്കിടെ വെടിവയ്പുണ്ടായതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായും രണ്ടു പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. പ്രതിയെ പിടികൂടിയതായി പോലീസ് അറിയിച്ചു.

വാഷിങ്ടണിലെ ജോര്‍ജ് നഗരത്തില്‍ പ്രാദേശിക സമയം രാത്രി 8.25-ഓടെയായിരുന്നു വെടിവയ്പ്പ്. ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് ഫെസ്റ്റിവല്‍ നടന്നുകൊണ്ടിരുന്ന ഗ്രൗണ്ടിലേക്ക് തോക്കുധാരി എത്തുകയും ആള്‍ക്കൂട്ടത്തിലേക്ക് വെടിയുതിര്‍ക്കുകയുമായിരുന്നു. വെടിവയ്പ്പിനു പിന്നാലെ രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് സംഘട്ടനത്തിലൂടെ കീഴ്‌പ്പെടുത്തി.

അതേസമയം, സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ പ്രതിക്ക് നേരിയ പരിക്കേറ്റതായാണ് വിവരം. പോലീസിന്റെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

Latest News