2022-ലെ ഒക്കാവ പുരസ്കാരത്തിന് മലയാളി ശാസ്ത്രജ്ഞൻ ഡോ. ശ്രീ കെ. നായർ അർഹനായി. ജപ്പാനിലെ ഒക്കാവ ഫൗണ്ടേഷനാണ് ഒക്കാവ പുരസ്കാരം സമ്മാനിക്കുന്നത്. അമേരിക്കയിലെ കൊളംബിയ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ പ്രൊഫസറായി സേവനം ചെയ്തു വരുകയായിരുന്നു ഡോ. ശ്രീ കെ. നായർ.
ഇമേജിങ് സാങ്കേതികതയിൽ നൂതനമായ വഴിത്തിരിവ് സൃഷ്ടിച്ചതിനാണ് പുരസ്കാരം. തന്റെ കണ്ടുപിടിത്തം ഡിജിറ്റൽ ഫോട്ടോഗ്രാഫി രംഗത്തും കംപ്യൂട്ടർ ഡിസ്പ്ലേയിലും ഏറെ പ്രയോജനപ്പെടുത്തുവാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. കൂടാതെ മൊബൈൽ ഫോൺ ക്യാമറകളുടെ വികസനത്തിലേക്ക് നയിക്കുന്ന സാങ്കേതികവിദ്യയ്ക്ക് അടിസ്ഥാനമിടുവാൻ ശ്രീ കെ. നായരുടെ ഗവേഷങ്ങൾക്കായി.
2023 മാർച്ചിൽ ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന ചടങ്ങിൽവെച്ച് പുരസ്കാരം സമ്മാനിക്കും. കൊളംബിയ ഇമേജിങ് ആൻഡ് വിഷൻ ലാബോറട്ടറിയുടെ ഡയറക്ടർ കൂടി ആണ് ശ്രീ കെ. നായർ. മുൻമുഖ്യമന്ത്രി പട്ടംതാണുപിള്ളയുടെ കൊച്ചുമകനാണു ഇദ്ദേഹം.