Tuesday, November 26, 2024

രാജ്യത്ത് വെള്ളി ഇറക്കുമതിയില്‍ റെക്കോര്‍ഡ് മുന്നേറ്റം

രാജ്യത്ത് വെള്ളി ഇറക്കുമതിയില്‍ റെക്കോര്‍ഡ് മുന്നേറ്റം. കണക്കുകള്‍ പ്രകാരം, 2022- ല്‍ 9,450 ടണ്‍ വെള്ളിയാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. ഇതോടെ, എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ് വെള്ളി ഇറക്കുമതി ഇത്തവണ രേഖപ്പെടുത്തിയത്.

കോവിഡ് മഹാമാരിക്ക് ശേഷം വ്യവസായിക മേഖലയിലുണ്ടായ ഡിമാന്‍ഡ്, ആഭ്യന്തര നിര്‍മ്മാതാക്കള്‍ സ്റ്റോക്ക് കൂട്ടിയത്, നിക്ഷേപം തുടങ്ങിയ സെക്ടറിലുണ്ടായ വര്‍ദ്ധനവാണ് വെള്ളിയുടെ ഇറക്കുമതി ഉയരാന്‍ കാരണമായത്.

2022- ന്റെ രണ്ടാം പകുതിയിലാണ് ഏറ്റവും കൂടുതല്‍ വെള്ളി ഇറക്കുമതി ചെയ്തത്. ഇക്കാലയളവില്‍ വെള്ളി വില 55,000-ന് താഴെയായിരുന്നു. ഇത് ഇറക്കുമതി ഉയരാന്‍ കാരണമായി. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 4,700 ടണ്‍ വെള്ളിയാണ് ഇറക്കുമതി ചെയ്തത്. അതേസമയം, 2022- ലെ ആഭ്യന്തര വെള്ളി ഉല്‍പ്പാദനം 700- 750 ടണ്‍ മാത്രമായിരുന്നു.

 

Latest News