സില്‍വര്‍ലൈന്‍ യാഥാര്‍ത്ഥ്യമാകേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ഫേസ്ബുക്ക് കുറിപ്പുമായി കെ റെയില്‍ അധികൃതര്‍ രംഗത്ത്. തൊട്ടടുത്തുള്ള ജില്ലയിലേക്ക് പോകണമെങ്കില്‍ പോലും മണിക്കൂറുകളാണ് ബസിലും ട്രെയിനിലും കാറിലുമൊക്കെ ചെലവഴിക്കേണ്ടത്. മികച്ച യാത്രാസൗകര്യങ്ങള്‍ നിലവിലുള്ള ഇക്കാലത്തും ഇങ്ങനെ നഷ്ടപ്പെടുത്താനുള്ളതാണോ മനുഷ്യന് ഏറ്റവും വിലപ്പെട്ട സമയം. സില്‍വര്‍ലൈന്‍ വരും, യാത്രാശീലങ്ങള്‍ മാറും എന്ന വാചകത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
അതേസമയം, പദ്ധതിയുടെ ഡിപിആര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കെ-റെയില്‍ കോര്‍പറേഷന്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് റെയില്‍വേ ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. അലൈന്‍മെന്റ് ആവശ്യമായി വരുന്ന സ്വകാര്യഭൂമി, റെയില്‍വേ ഭൂമി തുടങ്ങിയ വിശദാംശങ്ങളാണ് കൈമാറാനുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ കെ റെയിലിന് കത്തുകളയച്ചുവെങ്കിലും മറുപടിയില്ല എന്നും റെയില്‍വേ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, എത്ര സ്വകാര്യഭൂമി പദ്ധതിയ്ക്ക് ആവശ്യമായി വരും, എത്ര റെയില്‍വേ ഭൂമി ഏറ്റെടുക്കേണ്ടി വരും എന്നീ വിവരങ്ങള്‍ തേടിയാണ് കെ റെയില്‍ കോര്‍പറേഷന് പലതവണ കത്തയതച്ചത്. എന്നാല്‍ പദ്ധതിയുടെ വിശദ പദ്ധതിരേഖാ വിശദാംശം ജൂലൈ 25നും ആഗസ്ത് 28നുമിടയില്‍ തിരുവനന്തപുരം, പാലക്കാട് റെയില്‍വേ ഡിവിഷനുകള്‍ക്ക് കൈമാറിയെന്നാണ് കെ റെയില്‍ അധികൃതര്‍ വാദിക്കുന്നത്.