ഈ ആഴ്ച ഹമാസ് ആറ് ബന്ദികളെ മോചിപ്പിക്കുമെന്നും തിങ്കളാഴ്ച മുതൽ വടക്കൻ പ്രദേശത്തെ വീടുകളിലേക്കു മടങ്ങാൻ ഗാസക്കാരെ ഇസ്രായേൽ അനുവദിക്കുമെന്നും വെളിപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ശനിയാഴ്ച ഹമാസ് നാല് വനിതാ സൈനികരെ വിട്ടയച്ചിരുന്നു. കൂടാതെ, വെടിനിർത്തൽ കരാർ നിലവിൽ വന്നതിനുശേഷം ഏഴ് ബന്ദികളെയും ഇരുനൂറിലധികം തടവുകാരെയും മോചിപ്പിച്ചിരുന്നു.
ജനുവരി 19 നാണ് വെടിനിർത്തലും ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുന്നതിനുള്ള കരാറും നിലവിൽവന്നത്. മൂന്നാമത്തെ ഘട്ടത്തിൽ ഹമാസ്, യെഹൂദിനെയും മറ്റ് രണ്ട് ബന്ദികളെയും വെള്ളിയാഴ്ച മോചിപ്പിക്കും. തുടർന്ന് മൂന്നുപേരെ ശനിയാഴ്ചയും മോചിപ്പിക്കുമെന്ന് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച നെത്യാഹുവും ഖത്തറും പറഞ്ഞു.
തിങ്കളാഴ്ച മുതൽ പലസ്തീനികളെ വടക്കോട്ട് നീങ്ങാൻ ഇസ്രായേൽ അനുവദിക്കുകയും ആഴ്ചയിൽ കൂടുതൽ പലസ്തീൻ തടവുകാരെ മോചിപ്പിക്കുകയും ചെയ്യും.