ബൊഗാട്ട: കൊളംബിയോയില്‍ നിന്നും ഇന്ത്യയിലേക്ക് കൊക്കെയ്ന്‍ ഹിപ്പോകളെ എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹിപ്പോകള്‍ പെറ്റുപെരുകുന്നതിനെ തുടര്‍ന്നാണ് ഇവയെ കൈമാറാന്‍ കൊളംബിയോ തീരുമാനിച്ചത്. അറുപത് ഹിപ്പോകളെ കൊളംബിയോ ഇന്ത്യക്ക് കൈമാറും.
ലഹരിമരുന്നു മാഫിയതലവന്‍ പാബ്ലോ എസ്കോബാര്‍ സ്വന്തം മൃഗശാലയില്‍ വളര്‍ത്തിയ ഹിപ്പോകളെയാണ് കൊളംബിയോ കയറ്റി അയക്കുന്നത്. 1980 കളില്‍ ആഫ്രിക്കയില്‍ നിന്നും പാബ്ലോ എത്തിച്ചവയാണ് ഈ ഹിപ്പോകള്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ മരണത്തിനു ശേഷം ഇവ പെരുകുകയായിരുന്നു. പിന്നീട് ആനയും, ജിറാഫും ഉള്‍പ്പടെയുള്ള മൃഗങ്ങളെ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നെങ്കിലും ഹിപ്പോകളെ അവിടെത്തന്നെ വിട്ടിരുന്നു.
എന്നാല്‍ നിലവില്‍ 160 ഹിപ്പോകളാണ് ഇവിടെ ഉള്ളത്. ഹിപ്പോകള്‍ പെരുകുന്നത് തടയുന്നതിനായി വന്ധ്യംകരണം ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇവയെ ഇന്ത്യയിലേക്ക് കയറ്റി അയക്കാന്‍ നീക്കം ആരംഭിച്ചത്. ഇന്ത്യക്കു പുറമേ മെക്സിക്കോയിലേക്കും പത്തെണ്ണത്തെ കൈമാറും.