വിവാദ പരാമര്‍ശവുമായി SKSSF നേതാവ് സത്താര്‍ പന്തല്ലൂര്‍. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടാന്‍ SKSSF പ്രവര്‍ത്തര്‍ ഉണ്ടാകും എന്നാണ് സത്താര്‍ പന്തല്ലൂരിന്റെ പരാമര്‍ശം. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താല്‍ അത് അംഗീകരിക്കണം. അംഗീകരിക്കാത്തവരെ സമസ്തയ്ക്കും SKSSFനും ആവശ്യമില്ല.
ജാമിയ നൂരിയ്യ സമ്മേളനത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട യുവ നേതാക്കളില്‍ ഒരാളാണ് സത്താര്‍ പന്തല്ലൂര്‍. SKSSF 35 ആം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖദ്ദസ് സന്ദേശ യാത്ര സമാപന റാലിയില്‍ മലപ്പുറത്താണ് വിവാദ പ്രസംഗം.