കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 2,109 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന ഉണ്ടായെങ്കിലും, ആകെ സജീവ കേസുകളുടെ എണ്ണം 22,742 ൽ നിന്ന് 21,406 ആയി കുറഞ്ഞു.
നിലവില്‍ രാജ്യത്താകെ കോവിഡ്-19 ബാധിതരുടെ എണ്ണം ഇപ്പോൾ 4.49 കോടിയായതായി (4,49,74,909) ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും എട്ടു മരണങ്ങള്‍ക്കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡിനെ തുടര്‍ന്നു മരിച്ചവരുടെ എണ്ണം 5,31,722 ആയി ഉയർന്നു. രോഗത്തെ അതിജീവിച്ചവരുടെ എണ്ണം 4,44,21,781 ആയി ഉയർന്നപ്പോൾ കേസിലെ മരണനിരക്ക് 1.18 ശതമാനമായി.
അതേസമയം, മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായുള്ള വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.66 കോടി ഡോസ് COVID-19 വാക്സിനുകൾ നൽകി.