Sunday, November 24, 2024

സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ ഇനി എഐ വിരല്‍ തുമ്പില്‍

മെറ്റാ അവരുടെ എല്ലാ പ്ലാറ്റ്ഫോമുകളിലും എഐ അവതരിപ്പിച്ചു. കമ്പനിയുടെ ഏറ്റവും നൂതനവും വലിയ ഭാഷ മോഡലുമായ (എല്‍എല്‍എം) മെറ്റ എ ഐയാണ് ലഭ്യമാകുക.സൗജന്യ പ്ലാറ്റ്ഫോമുകളുടെ ഫീഡിലും ചാറ്റിലും എഐ ലഭ്യമാകും. മെറ്റാ ഡോട്ട് എഐ വഴി ഉപയോക്താക്കള്‍ക്ക് എഐ ചാറ്റ്‌ബോട്ടുമായി നേരിട്ട് സംവദിക്കാനും കഴിയും.

മെറ്റാ എഐ തുടക്കത്തില്‍ ഇംഗ്ലീഷില്‍ ലഭ്യമാകും. നിലവില്‍ ഉപയോഗിക്കുന്ന ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് എഐ ടൂര്‍ പ്രയോജനപ്പെടുത്താനാകുമെന്ന് കമ്പനി പറയുന്നു. മെറ്റാ എഐ എന്നത്തേക്കാളും മികച്ചതും വേഗതയേറിയതും രസകരവുമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

എഐയുടെ ടെക്സ്റ്റ് അധിഷ്ഠിതമായവ ലാമ 2 അടിസ്ഥാനമാക്കിയുള്ളതാണ്. ഇമേജ് ജെനറേഷന്‍ ടൂളുകള്‍ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ്. വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ജര്‍ എന്നിവയില്‍ മെറ്റ എഐ ലഭിക്കണമെങ്കില്‍ ആപ്ലിക്കേഷനുകളുടെ ഏറ്റവും പുതിയ വേര്‍ഷനാണ് അപ്‌ഡേറ്റ് ചെയ്യേണ്ടത്.

ഇന്‍സ്റ്റാഗ്രാമില്‍ ഉള്ളടക്കങ്ങളുടെ റെക്കമെന്റേഷനുകള്‍ കാണിക്കുന്നതിനും ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താനുമാണ് പ്രധാനമായും ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്നത്. ഏതു തരം ഉള്ളടക്കങ്ങളാണ് ആവശ്യമെന്നത് സംബന്ധിച്ച വിവരങ്ങളടങ്ങിയ പ്രോംറ്റുകള്‍ക്ക് മറുപടിയായി അതിനനുസരിച്ചുള്ളവ ഇന്‍സ്റ്റാഗ്രാം കാണിക്കും.ചില പ്രത്യേക വിഷയങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ കാണിക്കാനും എഐ ചാറ്റ്ബോട്ടിനോട് ആവശ്യപ്പെടാനാകും.

ഇന്‍സ്റ്റാഗ്രാമിന്റെ കണ്ടന്റ് റെക്കമെന്റേഷന്‍ അല്‍ഗൊരിതം മോശമാണെന്ന വിമര്‍ശനം നേരത്തെയുണ്ട്. ജനറേറ്റീവ് എഐയുടെ പ്രയോജനപ്പെടുത്തി ഇന്‍സ്റ്റാഗ്രാമിന് ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ മനസിലാക്കാനും അതിനനുസരിച്ച് ഉള്ളടക്കങ്ങള്‍ നിര്‍ദേശിക്കാനും സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

 

 

Latest News