Monday, November 25, 2024

സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാപാരത്തിന് ഇന്തോനേഷ്യയില്‍ നിരോധനം

സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാപാരത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്തോനേഷ്യന്‍ ഭരണകൂടം. ടെക് സ്ഥാപനങ്ങളിലൂടെ കമ്പനികള്‍ നേരിട്ടു വ്യാപാരം ചെയ്യുന്നത് ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തിയാണ് നടപടി. സോഷ്യല്‍ മീഡിയ, ഇ-കോമേഴ്‌സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരസ്പരം വേര്‍പ്പെടുത്തണമെന്ന് ചില ഉദ്യോഗസ്ഥര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നിയന്ത്രണം നിലവില്‍ വരുന്നതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നേരിട്ട് വ്യാപാര ഇടപാടുകള്‍ നടത്താനാകില്ല. തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രോഡക്ടുകളുടെ പ്രമോഷന്‍ നടത്താന്‍ മാത്രമേ കഴിയുകയുള്ളൂ. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഷോപ്പിംഗ് സേവനം താൽക്കാലികമായി നിർത്തുന്നതായി സോഷ്യൽ മീഡിയ ആപ്പായ ടിക്ടോക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ടിക്ടോക്ക് ഷോപ്പിന്റെ ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്തോനേഷ്യ.

Latest News