ഇന്നത്തെ കാലഘട്ടത്തിൽ ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്ന് കോതമംഗലം രൂപത വികാരി ജനറാൾ മോൺ പയസ് മലേകണ്ടത്തിൽ. ലഹരി എന്ന വിപത്തിനെതിരെ കാരിത്താസ് ഇന്ത്യ, കേരളാ സോഷ്യൽ സർവീസ് ഫോറം, ടെമ്പറൻസ് കമ്മീഷൻ എന്നിവയുടെ നേതൃത്വത്തിൽ കേരളത്തിലെ 32 രൂപതകളുടെയും ആഭിമുഖ്യത്തിൽ നടന്നുവരുന്ന സജീവം – ആൻറി ഡ്രഗ് കാമ്പയിൻ മധ്യകേരളാ സമ്മേളനം കോതമംഗലം രൂപതയുടെ ആതിഥേയത്വത്തിൽ മുവാറ്റുപുഴ നെസ്റ്റ് പാസ്റ്ററിൽ സെൻററിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്ത് ശക്തമായ നിയമങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റി ഡയക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ്ബ് മാവുങ്കൽ മുഖ്യപ്രഭാഷണം നടത്തി. സജീവം പ്രോജക്ട് കോതമംഗലം രൂപത കോ- ഓഡിനേറ്റർ ജോൺസൻ കറുകപ്പിള്ളിൽ, റാണിക്കുട്ടി ജോർജ്, ജോയിസ് മുക്കുടം, അലീന ജോസ് എന്നിവർ പ്രസംഗിച്ചു.
കോതമംഗലം എക്സൈസ് ഇസ്പെക്ടർ സജി വർഗീസ്, മൂവാറ്റുപുഴ നിർമ്മല ഹോസ്പിറ്റൽ സൈക്കാട്രി വിഭാഗം ഹെഡ് ഡോ. സിസ്റ്റർ ലിൻസ് മരിയ, സജീവം പ്രോജക്ട് സ്റ്റേറ്റ് കോ -ഓഡിനേറ്റർ സജോ ജോയി എന്നിവർ ക്ലാസ്സുകൾ നയിച്ചു.വരാപ്പുഴ, എറണാകുളം – അങ്കമാലി, കൊച്ചി, കോട്ടപ്പുറം, മുവാറ്റുപുഴ രൂപതകളുടെയും സജീവം വോളൻറിയേഴ്സ് പ്രോഗ്രാമിൽ പങ്കെടുത്തു.