ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടു പോയ സൈനികനെ കണ്ടെത്തി. കുല്‍ഗാം സ്വദേശി ജാവേദ് അഹമ്മദ് വാനിയെയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അവധിക്ക് നാട്ടിലെത്തിയ സൈനീകനെ ശനിയാഴ്ച വൈകിട്ടോടെ കാണാതാവുകയായിരുന്നു.
ജാവേദ് അഹമ്മദ് ഇത്രയും ദിവസം ഭീകരരുടെ കസ്റ്റഡിയിലായിരുന്നുവെന്നാണ് സംശയം. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് എല്ലാ കോണിലും അന്വേഷണം നടത്തിവരികയാണ്. തട്ടിക്കൊണ്ടുപോയ സൈനികനെ സുരക്ഷിതരായി കണ്ടെത്തുന്നത് ജമ്മു കശ്മീരില്‍ പുതിയ സംഭവമാണെന്നാണ് പൊലീസ് പറയുന്നത്. ഇന്നുവരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയ എല്ലാ പൊലീസുകാരെയും സൈനികരെയും അവര്‍ കൊലപ്പെടുത്തുന്നതായിരുന്നു പതിവ്.
ഈദ് അവധിക്ക് നാട്ടിലെത്തിയ ജാവേദ് അഹമ്മദ് വാനി ശനിയാഴ്ച വൈകുന്നേരം കുല്‍ഗാമിലെ ചാള് ഗ്രാമത്തിലേക്ക് ഷോപ്പിംഗിനായി കാറില്‍ പോയ സമയത്താണ് തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച രാത്രി 8 മണിക്ക് ശേഷമാണ് അഹമ്മദിനെ കുറിച്ച് വിവരമില്ലാതായത്. അന്നുമുതല്‍ പോലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കുമൊപ്പം ഇയാളുടെ ബന്ധുക്കളും തിരച്ചില്‍ നടത്തുകയായിരുന്നു.