Thursday, April 3, 2025

ദക്ഷിണേന്ത്യയിൽ ജൂൺ, ജൂലൈ മാസങ്ങളിൽ ഭേദപ്പെട്ട കാലവർഷം ലഭിക്കുമെന്ന് സ്കൈമെറ്റ്

ദക്ഷിണേന്ത്യയിൽ ജൂൺ, ജൂലൈ മാസങ്ങളിൽ സാമാന്യം മെച്ചപ്പെട്ട കാലവർഷം ലഭിക്കാൻ സാധ്യതയെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ്. ദീർഘകാല ശരാശരിയുടെ 102 % അധികമഴ അഖിലേന്ത്യാ തലത്തിൽ ലഭിക്കും എന്നാണ് ഈ ഏജൻസിയുടെ പ്രവചനം.

കഴി‍ഞ്ഞ വർഷം 94% മഴ കുറയുമെന്നത് ഉൾപ്പെടെ പത്തു വർഷമായി സ്കൈമെറ്റ് നടത്തുന്ന മൺസൂൺ പ്രവചനങ്ങൾ ഏറെക്കുറെ കൃത്യമായിരുന്നു. ഇക്കാരണത്താൽ തന്നെ മഴ ലഭിക്കും എന്ന പ്രവചനം കാർഷിക രംഗത്തിനു ആശ്വാസം പകരുകയാണ്. മഹാരാഷ്ട്രയിലും മധ്യ‌പ്രദേശിലും വരൾച്ച നേരിടുന്ന കർണാടകയിലും ശക്തമായ മഴ ലഭിക്കും എന്നാണ് ഇവർ പറയുന്നത്.

പസിഫിക് സമുദ്ര താപനില വർധിക്കുന്നതുമൂലമുണ്ടാകുന്ന എൽനിനോയുടെ പിടിയിലാണ് ലോകം. ഈ പ്രതിഭാസത്തിൽ നിന്നു മാറി എതിർ പ്രതിഭാസമായ ലാ നിനോയിലേക്ക് എത്തുന്ന പ്രവണതയ്ക്ക് ഈ മാസം തുടക്കമിടുമെന്ന പ്രതീക്ഷയിലാണ് സ്കൈമെറ്റ് ഈ പ്രവചനം തയാറാക്കിയിരിക്കുന്നത്.

Latest News