Tuesday, November 26, 2024

ആണവായുധങ്ങളുടെ പരീക്ഷണം സ്ഥിരീകരിച്ച് നോർത്ത് കൊറിയ

ഉത്തരകൊറിയയിലെ സമീപകാല മിസൈൽ പരീക്ഷണങ്ങൾ കിം ജോങ് ഉന്നിന്റ മേൽനോട്ടത്തിലുള്ള തന്ത്രപരമായ ആണാവായുധ ആഭ്യാസങ്ങൾ ആയിരുന്നു എന്ന് ഔദ്യോഗിക റിപ്പോർട്ട്. യുഎസ് സംയുക്ത സൈനിക അഭ്യാസങ്ങളുടെ മറുപടിയാണിതെന്ന് ഉത്തര കൊറിയ വ്യക്തമാക്കുന്നു.

സിയോൾ, ടോക്യോ, വാഷിംങ്ടൺ എന്നിവിടങ്ങളിൽ നാവികാഭ്യാസങ്ങൾ ശക്തിപ്പെടുത്തിയതും യു.എസിന്റെ ആണവശേഷിയുള്ള വിമാനവാഹിനിക്കപ്പൽ വിന്യസിച്ചതും കിമ്മിനെ പ്രകോപിതനാക്കിയിരുന്നു. ഈ സൈനികാഭ്യാസങ്ങളെ യുദ്ധത്തിൻറെ മുന്നോടിയായുള്ള ഒരുക്കമായാണ് ഉത്തരകൊറിയ വിലയിരുത്തുന്നത്. ഇതിന് മറുപടിയെന്നോണമാണ് ഉത്തരകൊറിയ സൈനികാഭ്യാസം സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് കൊറിയൻ വാർത്താ ഏജൻസിയായ കെ.സി.എൻ.എ. റിപ്പോർട്ട് ചെയ്തു.

തങ്ങളുടെ ശത്രുക്കൾക്കു ഒരു മുന്നറിയിപ്പായി ആണ് ആണാവായുധ ആഭ്യാസങ്ങൾ ഉത്തര കൊറിയ നടത്തുന്നത്. യുദ്ധത്തിന് വേണ്ടിയുള്ള ചെറുതും ഭാരം കുറഞ്ഞതുമായി ആണവായുധങ്ങൾ വികസിപ്പിക്കുകയെന്നത് കിമ്മിന്റെ ദീർഘകാലത്തെ ആഗ്രഹമായിരുന്നു. 2021- ലെ പാർട്ടി കോൺഗ്രസിലെ പ്രധാന ഊന്നലും ഈ വിഷയത്തിലായിരുന്നു. കഴിഞ്ഞ മാസമാണ് ഉത്തരകൊറിയ രാജ്യത്തിന്റെ ആണവനിയമങ്ങൾ പരിഷ്കരിച്ചത്.

Latest News