Sunday, November 24, 2024

ഇന്ധനമില്ലാത്ത എന്‍ജിന്‍ അയയ്ക്കാനൊരുങ്ങി സ്‌പേസ് എക്‌സ്

ബഹിരാകാശ രംഗത്ത് പുത്തന്‍ കുതിപ്പിനായി സ്‌പേസ് എക്‌സ്. ഇന്ധനമില്ലാത്ത എന്‍ജിന്‍ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ ഒരുങ്ങുകയാണ് ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സ്. ട്രാന്‍സ്പോര്‍ട്ടര്‍ 9 മിഷന്റെ ഭാഗമായി ഈ എന്‍ജിന്‍ ഒരു മൈക്രോ സാറ്റലൈറ്റില്‍ ഘടിപ്പിക്കും.

കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബെയ്സില്‍ നിന്നാകും വിക്ഷേപണമെന്നാണ് സൂചന. സൗരോര്‍ജത്തിലാകും എന്‍ജിന്‍ പ്രവര്‍ത്തിക്കുക. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ബഹിരാകാശ എന്‍ജിനാകും ഇത്. ഇലക്ട്രിക്ക് പ്രൊപ്പല്‍ഷന്‍ ടെക്നോളജിയാണ് എന്‍ജിന് കരുത്ത് പകരുക. ഇതുവഴി ബഹിരാകാശത്ത് എന്‍ജിന് സുഗമമായി പ്രവര്‍ത്തിക്കാനാകുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നു.

ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ക്വാണ്ടൈസ്ഡ് ഇനേര്‍ഷ്യ (ക്യുഐ)യില്‍ അധിഷ്ഠിതമായാണ് ഈ എന്‍ജിന്‍ നിര്‍മിച്ചിരിക്കുന്നത്. 2007-ല്‍ മൈക്ക് മക് കുല്ലോച്ചാണ് ക്യു.ഐ. സിദ്ധാന്തം ആദ്യമായി ആവിഷ്‌കരിച്ചത്. അമേരിക്കന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഐവിഒ ലിമിറ്റഡാണ് ക്വാണ്ടം ഡ്രൈവ് എന്‍ജിന്റെ നിര്‍മ്മാണത്തിന് പിന്നില്‍.

 

 

Latest News