Tuesday, November 26, 2024

നാലു സഞ്ചാരികളേക്കുടി ബഹിരാകാശ നിലയത്തിലേക്കയച്ച് സ്‌പേസ് എക്‌സ്

നാലു രാജ്യങ്ങളിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കയച്ച് എലോണ്‍ മസ്കിന്‍റെ സ്‌പേസ് എക്‌സ്. സഞ്ചാരികളെയും വഹിച്ചുള്ള റോക്കറ്റ് ശനിയാഴ്ച പുലര്‍ച്ചെയാണ് വിക്ഷേപിച്ചത്. കെന്നടി സ്പേസ് സെന്‍ററില്‍ നിന്നായിരുന്നു വിക്ഷേപണം.

മാര്‍ച്ച് മുതല്‍ ബഹിരാകാശ നിലയത്തില്‍ തങ്ങുന്നവര്‍ക്ക് പകരമായാണ് നാലു പേരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കയച്ചത്. ജപ്പാന്‍, ഡെന്‍മാര്‍ക്ക്, റഷ്യ എന്നീ രാജ്യങ്ങളി‍ല്‍ നിന്നുള്ളവരാണ് നാലു പേര്‍. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ബഹിരാകാശയാത്രികൻ ആൻഡ്രിയാസ് മൊഗൻസെൻ, സതോഷി ഫുരുകാവ (ജപ്പാൻ), കോൺസ്റ്റാന്റിൻ ബോറിസോവ് (റഷ്യ) എന്നീ വിദേശ ബഹിരാകാശ യാത്രികര്‍കരാണ് നാസ ബഹിരാകാശയാത്രികനായ ജാസ്മിൻ മൊഗ്ബെലിയുടെ സംഘത്തിലുള്ളത്.

അതേസമയം, നാസയുടെ ചരിത്രത്തില്‍ ആദ്യമായാണ് വിദേശരാജ്യങ്ങളില്‍ നിന്നും രണ്ടിലധികം ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത്. എന്നാല്‍ സമയക്കുറവിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ആറുമാസക്കാലമാണ് ഇവരുടെ ദൗത്യം.

Latest News