Monday, January 20, 2025

ട്രയൽ പൂർത്തിയാക്കി സ്പേഡെക്സ്: ഉപഗ്രഹങ്ങൾ തമ്മിൽ സന്ദേശങ്ങൾ കൈമാറി

സ്പേഡെക്സ് ദൗത്യത്തിന്റെ ട്രയൽ പൂർത്തിയായാതായി റിപ്പോർട്ട്. ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം നടത്തി തുടങ്ങിയെന്നും സുരക്ഷിത അകലത്തേക്കു മാറ്റിയെന്നും ഐസ്ആർഒ വ്യക്തമാക്കി.

രണ്ടു ഉപഗ്രഹങ്ങളും തമ്മിലുള്ള അകലം 15 മീറ്ററും പിന്നീട് മൂന്നു മീറ്ററും ആക്കി മാറ്റിയിരുന്നു. 1.5 കിലോമീറ്റർ അകലെയായിരുന്ന ഉപഗ്രഹങ്ങളെയാണ് അടുപ്പിച്ചത്. ദൗത്യത്തിനിടയിലും പേടകം നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽവച്ച് കൂട്ടിയോജിപ്പിക്കുന്ന ‘ഡോക്കിങ്’ പരീക്ഷണം എന്ന് നടക്കും എന്നത് സംബന്ധിച്ച വിവരങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടില്ല.

ഡിസംബർ 30നാണു സ്പേഡെക്സ് പരീഷണത്തിനുള്ള 2 ചെറുഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചത്. ജനുവരി 7ന് ഡോക്കിങ് പരീക്ഷണം നടക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് അത് ഒൻപതാം തീയതിയിലേയ്ക്ക് മാറ്റിയിരുന്നു. ഡോക്കിങ് പരീക്ഷണം വിജയിച്ചാൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News