Saturday, November 23, 2024

സ്പെയിൻ നേരിട്ടത് പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ വെള്ളപ്പൊക്കദുരന്തം; മരണസംഖ്യ 95 ആയി

സ്പെയിനിന്റെ കിഴക്കൻ പ്രവിശ്യയായ വലൻസിയയിലും അതിനപ്പുറത്തും കനത്ത മഴ പെയ്തതിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 95 ആയി. ഡസൻകണക്കിന് ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. അതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ വെളിപ്പെടുത്തുന്നത്.

ചൊവ്വാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കമുണ്ടാവുകയും പാലങ്ങളും കെട്ടിടങ്ങളും ഒലിച്ചുപോവുകയും ചെയ്തു. ജലനിരപ്പ് ഉയർന്നതോടെ ആളുകൾ സുരക്ഷിതസ്ഥാനത്തേക്കു നീങ്ങാൻ നിർബന്ധിതരായി. ദുരന്തത്തിന്റെ കാഠിന്യം അവസാനിക്കാതെ തുടരുന്നതിനാൽ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുരിതബാധിതമായ ചില സ്ഥലങ്ങളിൽ ഇനിയും രക്ഷാപ്രവർത്തനം ഊർജിതപ്പെടുത്താൻ സാധിച്ചിട്ടില്ല എന്നും അധികൃതർ വെളിപ്പെടുത്തുന്നു.

നിരവധി പേരെ കാണാതായതിനാൽ മരണസംഖ്യ ഉയരുമെന്ന് സർക്കാർ പറയുന്നു. വലൻസിയയിൽ കുറഞ്ഞത് 92 മരണങ്ങളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്. വലൻസിയയുടെ പടിഞ്ഞാറ് കാസ്റ്റില്ല-ലാ മഞ്ചയിൽ രണ്ടു മരണങ്ങളും മലാഗയിൽ ഒരു മരണവും സ്ഥിരീകരിച്ചു. 150 പേർ മരിച്ചതായി കണക്കാക്കപ്പെട്ട 1973 ലെ വെള്ളപ്പൊക്കത്തിനുശേഷം ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ദുരന്തത്തെ സ്പെയിൻ അഭിമുഖീകരിക്കുന്നത്.

വലൻസിയയ്ക്കു സമീപമുള്ള ആദ്യപട്ടണങ്ങളിലൊന്നായ ചിവയിൽ ചൊവ്വാഴ്ച വെറും എട്ടു മണിക്കൂറിനുള്ളിൽ ഒരു വർഷത്തെ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ ഏജൻസി എമെറ്റ് റിപ്പോർട്ട് ചെയ്തു. സുനാമി തിരകൾപോലെ അതിവേഗത്തിലും ശക്തിയിലും വെള്ളം വന്നു നിറയുകയായിരുന്നുവെന്ന് അതിജീവിച്ചവർ വെളിപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News