കോവിഡ് കരുതല്‍ ഡോസ് വിതരണത്തിന്റെ വേഗത കൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. വാക്സിനേഷന് കാമ്പുകള്‍ സംഘടിപ്പിച്ച് കൂടുതല്‍ പേരിലേക്ക് കരുതല്‍ ഡോസ് എത്തിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായുള്ള അവലോകന യോഗത്തില്‍ ആണ് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ ഇക്കാര്യം ആവശ്യപ്പെട്ടത്.
അതേസമയം, ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കൂടുന്നുവെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സാക്സെന മുന്നറിയിപ്പ് നല്കി. തുടര്‍ച്ചയായി 12 ദിവസം ഡല്‍ഹിയില്‍ രണ്ടായിരത്തില്‍ അധികം കേസുകളും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കും റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ കൊവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ശക്തമാക്കണമെന്ന് വിനയ് കുമാര്‍ സാക്സെന മുന്നറിയിപ്പ് നല്കി. ഡല്‍ഹിയില്‍ രോഗം ഭേദമായ ശേഷം ഉടന്‍ വീണ്ടും കൊവിഡ് ബാധിക്കുന്നതായും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച്ച ഡല്‍ഹിയില്‍ മാസ്ക് കര്‍ശനമാക്കിയിരുന്നു.