പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് വനിതാ ഗുസ്തി താരങ്ങള്‍. താരങ്ങള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച കായിക മന്ത്രി ബ്രിജ് ഭൂഷന് ശരണ്‍സിംഗിനെതിരെ നടപടിയെടുത്ത് അദ്ദേഹത്തെ കായിക രംഗത്ത് നിന്ന് പുറത്താക്കി ‘സ്ത്രീശക്തി’ മുദ്രാവാക്യം പ്രവര്‍ത്തിച്ചു കാണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വനിതാ ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ട ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യക്ക് അധികാരങ്ങള്‍ തിരിച്ചുനല്‍കിയ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് തീരുമാനത്തോട് പ്രതിഷേധിച്ചാണ് താരങ്ങള്‍ മോദിയെ വെല്ലുവിളിച്ചത്.
വനിതാ താരങ്ങളെ ചൂഷണം ചെയ്തു എന്ന് ആരോപിക്കപ്പെട്ട ബ്രിജ് ഭൂഷന് ശരണ്‍സിങ്ങിനെ വീണ്ടും കായികരംഗത്ത് തിരിച്ചെടുത്തിരിക്കുകയാണ്. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ഏഷ്യന്‍ ഗെയിംസ് ജേതാവായ വിനേഷ് ഫോഗര്‍ട്ട് പറഞ്ഞത്. അതുകൊണ്ട് മോദി എത്രത്തോളം സ്ത്രീകള്‍ക്ക് വേണ്ടി നിലനില്ക്കും എന്ന് നടപടിയിലൂടെ കാണട്ടെ എന്നും താരങ്ങള്‍ പറഞ്ഞു.
താരങ്ങളോട് മോശമായി പെരുമാറി ലൈംഗിക അതിക്രമം കാണിച്ച ബ്രിജ് ഭൂഷനും സഞ്ജയ് സിങ്ങിനും സസ്പെന്ഷന് നല്‍കിയത് വെറും ഒരു ഷോ മാത്രമാണെന്ന് അന്നേ മനസ്സിലായിരുന്നു എന്ന് സാക്ഷി മാലിക് പറഞ്ഞു. പിന്നീട് അവരെ ഇതേ സ്ഥാനങ്ങളിലേക്ക് തിരിച്ചെടുത്തതോടെ ആ സംശയം ശരിയാണെന്ന് തെളിയിക്കപ്പെട്ടു. മോദി സ്ത്രീകള്‍ക്കെതിരെ എന്ത് നിലപാട് എടുക്കും എന്ന് കാണട്ടെ എന്നും സാക്ഷി മാലിക് പറഞ്ഞു.