അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ ചൈനയുടെ ചാര ബലൂണ്‍ കണ്ടെത്തിയെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ചൈന. പരമാധികാര രാജ്യത്തിന്റെ മേഖലയില്‍ കടന്നുകയറാനോ സ്വാതന്ത്ര്യത്തില്‍ കൈകടത്താനോ ആഗ്രഹിക്കുന്നില്ലെന്നും ചൈന വ്യക്തമാക്കി.
രാജ്യാന്തര നിയമങ്ങള്‍ പാലിക്കുന്ന രാജ്യമാണ് ചൈനയെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥരും മുന്‍വിധികളില്ലാതെ വിഷയത്തെ സമീപിക്കണമെന്നും ചൈനീസ് വിദേശ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.
ദിവസങ്ങളായി വടക്കുകിഴക്കന്‍ മേഖലയ്ക്ക് മുകളിലൂടെ നീങ്ങിയ ബലൂണ്‍ നിരീക്ഷിച്ചുവരികയാണെന്നും ജന സുരക്ഷ കരുതിയാണ് വെടിവച്ചിടാത്തതെന്നും പെന്റഗണ്‍ വക്താവ് ജനറല്‍ പാട്രിക് റൈഡര്‍ പറഞ്ഞു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അടുത്തയാഴ്ച ചൈന സന്ദര്‍ശിക്കുന്നുണ്ട്.