Saturday, February 1, 2025

വാഹന ഇറക്കുമതി നിരോധനം ലഘൂകരിച്ച് ശ്രീലങ്ക

ഒരു പ്രസിഡന്റിനെ അട്ടിമറിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിക്കുശേഷം രാജ്യം സാധാരണ നിലയിലേക്കു മടങ്ങുന്നതിന്റെ സൂചനയായി ചില വാഹനങ്ങളുടെ ഇറക്കുമതി നിരോധനത്തിൽ ഇളവ് വരുത്താനൊരുങ്ങി ശ്രീലങ്ക. രാജ്യത്ത് മിക്കവാറും എല്ലാ വാഹനങ്ങളും ഇറക്കുമതി ചെയ്യുന്നു. അവയിൽ പലതും ജപ്പാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്.

ഫെബ്രുവരി ഒന്നു മുതൽ ബസുകൾ, ട്രക്കുകൾ, യൂട്ടിലിറ്റി വാഹനങ്ങൾ എന്നിവയുടെ ഇറക്കുമതി പുനരാരംഭിക്കാൻ അനുവദിക്കും. മറ്റ് വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ക്രമേണ നീക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണയായി ടാക്സികളായി ഉപയോഗിക്കുന്ന സ്വകാര്യ കാറുകൾ, സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾ, മുച്ചക്ര ട്രൈഷകൾ എന്നിവയുടെ ഇറക്കുമതി നിരോധനം അധികാരികൾ പിൻവലിക്കുന്നതിനായി കാത്തിരിക്കുകയാണ് നിരവധി ശ്രീലങ്കക്കാർ. എന്നാൽ, പുതിയ വാഹനങ്ങളുടെ ദൗർലഭ്യവും ദുർബലമായ കറൻസിയും ഉയർന്ന നികുതിയും കാരണം വാഹനങ്ങളുടെ വില വർധിപ്പിക്കാൻ നിർബന്ധിതരായപ്പോൾ, ആർക്കാണ് പുതിയ കാർ വാങ്ങാൻ കഴിയുകയെന്നത് ശ്രീലങ്കൻ ജനത നേരിടുന്ന വെല്ലുവിളിയാണ്.

22 ദശലക്ഷം ജനങ്ങളുള്ള ദ്വീപുരാഷ്ട്രം കഴിഞ്ഞ മൂന്നുവർഷത്തിലേറെയായി ഇന്ധനത്തിന്റെയും ഭക്ഷണത്തിന്റെയും മരുന്നുകളുടെയും ക്ഷാമം നേരിടുകയാണ്. വൻതോതിലുള്ള സർക്കാർവിരുദ്ധ പ്രതിഷേധങ്ങൾ മാസങ്ങൾക്കുശേഷം അന്നത്തെ പ്രസിഡന്റ് ഗോതബായ രാജപക്‌സെയെ ഭരണത്തിൽനിന്നും താഴെയിറക്കി. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും സമ്പദ്‌വ്യവസ്ഥ ഉയർച്ചയിലേക്കു വരുന്നതിന്റെ സൂചനയുമാണ് നിലവിലെ മാറ്റങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News