ഇന്ധന ക്ഷാമം പരിഹരിക്കാന്‍ ശ്രീലങ്ക വിദേശ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി. റഷ്യയില്‍ നിന്ന് ക്രെഡിറ്റ് അടിസ്ഥാനത്തില്‍ കൂടുതല്‍ ഇന്ധനം എത്തിക്കാനാണ് ശ്രമം. കൂടുതല്‍ ഇന്ധനം വരുംദിവസങ്ങളില്‍ രാജ്യത്ത് എത്തിക്കുമെന്ന് ആക്ടിങ് പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ പറഞ്ഞു.
ഇതിനിടെ പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കാനായി ‘ നാഷണല്‍ ഫ്യുവല്‍ പാസ് ‘ ശ്രീലങ്കയില്‍ നിര്‍ബന്ധമാക്കി. റേഷനായി ആഴ്ചയില്‍ നിശ്ചിത ലിറ്റര്‍ ഇന്ധനം നല്‍കാന്‍ പമ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
ഇന്ന് ചേര്‍ന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഗോത്തബയ രജപക്‌സെയുടെ രാജി കത്ത് സ്പീക്കര്‍ വായിച്ചു. രാജ്യത്തെ പിടിച്ചുനിര്‍ത്താന്‍ പരാമവധി ശ്രമിച്ചെന്ന് രാജി കത്തില്‍ ഗോത്തബയ പറഞ്ഞു. ഗോത്തബയയുടെ വിശ്വസ്തനായ വിക്രമസിംഗെയെ ആക്ടിങ് പ്രസിഡന്റായി തുടരാന്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. റെനില്‍ വിക്രമസിംഗെയെ പിന്തുണയ്ക്കുമെന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമന പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബുധനാഴ്ച നടന്നേക്കും. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും.
അതേസമയം, ഇന്ധനക്ഷാമം രൂക്ഷമായതോടെ കേരളത്തില്‍ എത്തി ഇന്ധനം നിറയ്ക്കുകയാണ് ശ്രീലങ്കയില്‍ നിന്നുള്ള വിമാനങ്ങള്‍. തിരുവനന്തപുരത്തും കൊച്ചിയിലുമായി ഇന്നലെവരെ 141 വിമാനങ്ങളാണ് ശ്രീലങ്കയില്‍ നിന്നെത്തി ഇന്ധനം നിറച്ചത്.