ഇന്ധനക്ഷാമം രൂക്ഷമായതിനാല്‍ ശ്രീലങ്കയില്‍ സ്‌കൂളുകള്‍ അടച്ചു. യാത്രാസംവിധാനങ്ങളില്ലാത്തതിനാല്‍ അവശ്യവിഭാഗത്തില്‍ പെടാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടു വെള്ളിയാഴ്ച ജോലിക്കു വരേണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
പാചകവാതകത്തിനും കടുത്ത ക്ഷാമം നേരിടുന്നത് ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. പല പെട്രോള്‍ പമ്പുകളിലും പരിമിതമായ സ്റ്റോക്ക് വില്‍ക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. ചിലയിടങ്ങളില്‍ ജനം റോഡ് ഉപരോധിച്ചു.
അത്യാവശ്യ സാധനങ്ങളുടെ ഇറക്കുമതിക്ക് മാത്രം അടിയന്തരമായി 750 കോടി ഡോളര്‍ വേണമെന്നാണ് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അറിയിച്ചത്. എന്നാല്‍ 100 കോടി ഡോളര്‍ പോലും രാജ്യത്തിന്റെ പക്കലില്ലാത്ത അവസ്ഥയാണ്. രാജ്യത്ത് വരാനിരിക്കുന്നത് ഭക്ഷ്യക്ഷാമത്തിന്റെ നാളുകളാണെന്നും പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കി.