Friday, April 4, 2025

ശ്രീലങ്കന്‍ പ്രക്ഷോഭം 50 ദിവസം പിന്നിട്ടു

രാജ്യം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോത്താബയ രാജപക്‌സെയുടെ രാജിയാവശ്യപ്പെട്ടുള്ള ജനകീയപ്രക്ഷോഭം അമ്പതു ദിവസം പിന്നിട്ടു. കൂടുതല്‍ പേരെ പങ്കെടുപ്പിച്ചു സമരം ശക്തമാക്കുമെന്ന് അമ്പതാം ദിനത്തില്‍ പ്രക്ഷോഭകര്‍ വ്യക്തമാക്കി.

കടക്കെണിയിലേക്കു കൂപ്പുകുത്തിയ രാജ്യത്ത് അവശ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും മരുന്നുകള്‍ക്കും ക്ഷാമം തുടരുകയാണ്. അരി ഉള്‍പ്പെടെ ഭക്ഷ്യധാന്യങ്ങള്‍ക്കു മാത്രമല്ല, പാചകവാതകം മുതല്‍ തീപ്പെട്ടി വരെയുള്ള അവശ്യവസ്തുക്കള്‍ക്കും കടുത്ത ക്ഷാമമാണ്. മണിക്കൂറുകളോളം കടകള്‍ക്കുമുമ്പില്‍ ക്യൂ നിന്നാല്‍മാത്രമേ ഇവ ലഭ്യമാകൂ എന്ന അവസ്ഥയാണ് രാജ്യമെമ്പാടും.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുള്ള ജനകീയ പ്രക്ഷോഭം രാഷ്ട്രീയ അസ്ഥിരതയ്ക്കും കാരണമായി. പ്രസിഡന്റിന്റെ ഓഫീസിനുമുന്നില്‍ അമ്പതുദിവസമായി പ്രതിഷേധക്കാര്‍ തുടരുകയാണ്. മഹിന്ദ രാജപക്‌സെ കഴിഞ്ഞ ഒമ്പതിനു രാജി വച്ചെങ്കിലും പ്രസിഡന്റിന്റെ രാജിയും വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

 

Latest News