വിദ്യാർത്ഥികളുടെ പഠന ആവശ്യങ്ങൾക്കും സിനിമകളുടെ പ്രവ്യൂ ഉൾപ്പെടെയുള്ള സാധ്യതകളും കണക്കിലെടുത്താണ് കോളേജ് ‘മീഡിയ വില്ലേജ് സിനിമാസ്’ എന്ന പേരിൽ തിയേറ്റർ നിർമ്മിച്ചിരിക്കുന്നത്. 235 പുഷ് ബാക്ക് സീറ്റുകൾ, അക്വവസ്റ്റിക് ഇന്റീരിയർ, 7.1 ക്യുഎസ് സി സൗണ്ട് സിസ്റ്റം, 10 * 5.6 മീറ്റർ സ്ക്രീൻ, ബാർകോ എഫ് 80 അൾട്രാ എച്ച് ഡി 4കെ ലേസർ പ്രൊജക്ടർ എന്നിവയാണ് തിയേറ്ററിന്റെ പ്രത്യേകതകൾ.
ചങ്ങനാശ്ശേരി അതിരൂപത ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം തിയേറ്റർ സ്വിച്ച് ഓൺ ചെയ്ത് വിദ്യാർത്ഥികൾക്കായി തുറന്നുകൊടുത്തു. മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ ഫാ. ആന്റണി ഏത്തക്കാട്ട് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്റെ ഇരുപതാം വർഷത്തിലാണ് തിയേറ്റർ പ്രവർത്തനം ആരംഭിക്കുന്നത്. തിയേറ്റർ പ്രവർത്തനസജ്ജമാകുന്നതോടെ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള പരിപാടികൾ കോളേജിൽ സംഘടിപ്പിക്കുവാൻ കഴിയുമെന്ന് കോളേജ് പ്രിൻസിപ്പൽ ഫാ ഡോ. ജോസഫ് പാറയ്ക്കൽ അറിയിച്ചു. ഡോൾബി അറ്റ്മോസ് പ്രീമിക്സ് സ്റ്റുഡിയോ, ഗ്രീൻമാറ്റ് സ്റ്റുഡിയോ ഫ്ളോർ, ഓഡിയോ സ്റ്റുഡിയോ തുടങ്ങിയ സൗകര്യങ്ങൾ നിലവിൽ കോളേജിൽ വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.