ദുക്റാന തിരുനാൾ ദിനമായ ജൂലൈ മൂന്ന് ഞായറാഴ്ച പ്രവർത്തി ദിനമാക്കിയ പുതുമരാമത്ത് വകുപ്പ് ഉത്തരവ് പിൻവലിച്ചു. ജൂലൈ മൂന്നാം തീയതി ഞായറാഴ്ച ആയിട്ടും പ്രവർത്തി ദിനമായി പ്രഖ്യാപിച്ചു ഉത്തരവിറങ്ങിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചുകൊണ്ട് ചീഫ് എഞ്ചിനീയര്‍ സർക്കുലർ ഇറക്കിയത്.
ദുക്റാന തിരുനാൾ ദിനം പ്രവർത്തി ദിനമാക്കിയതിൽ വിവിധ ക്രൈസ്തവ സംഘടനകൾ വ്യാപകപ്രതിഷേധം ഉയർത്തിയിരുന്നു.