സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്ന് അവതരിപ്പിക്കും. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത്. ബാലഗോപാലിന്റെ രണ്ടാം ബജറ്റ് ആണിത്. ആദ്യത്തെ സന്പൂര്‍ണ ബജറ്റും.
കഴിഞ്ഞവര്‍ഷം തെരഞ്ഞെടുപ്പിനു ശേഷം പുതുക്കിയ ബജറ്റ് അവതരിപ്പിക്കുക മാത്രമായിരുന്നു. ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള അധികവിഭവസമാഹരണ മാര്‍ഗങ്ങള്‍ ധനമന്ത്രി തേടിയേക്കും. കഴിഞ്ഞ വര്‍ഷത്തെ സാന്പത്തികാവലോകന റിപ്പോര്‍ട്ടും ഇന്നു സഭയില്‍ സമര്‍പ്പിക്കും.
സാധാരണ ബജറ്റ് അവതരണത്തിനു തലേദിവസമാണ് സാന്പത്തികാവലോകന റിപ്പോര്‍ട്ട് പുറത്തു വിടുന്നത്. എന്നാല്‍ ഇത്തവണ പതിവു തെറ്റിക്കുകയാണ്.