Monday, November 25, 2024

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു

സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നു. സംസ്ഥാന ബജറ്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും താങ്ങാനാകാത്ത ഭാരം ഉണ്ടാകില്ലെന്നും ആമുഖമായി ധനമന്ത്രി വ്യക്തമാക്കി. അമിത ഭാരം അടിച്ചേല്‍പ്പിക്കല്‍ ഇടത് നയമല്ല. ബജറ്റില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം വളര്‍ച്ചയുടേയും അഭിവൃദ്ധിയുടേയും കാലത്തേയ്ക്ക് തിരിച്ചു വരുന്നു. ജനകീയ മാജിക്കാവും ബജറ്റിലുണ്ടാവുകയെന്നും മന്ത്രി അറിയിച്ചു.

ഭൂനികുതിയിലും ന്യായവിലയിലുമെല്ലാം കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ കിഫ്ബി വഴി വന്‍കിട പദ്ധതി പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയില്ല. വിദ്യാഭ്യാസ ആരോഗ്യമേഖലകളിലും കൃഷി അടക്കം അടിസ്ഥാന സൗകര്യമേഖലകളും ബജറ്റ് പ്രത്യേകം പരിഗണിക്കും. ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധന പേലുള്ള നയപരമായ കാര്യങ്ങളിലും ജനപക്ഷ സമീപനം ഉണ്ടാകാനാണ് സാധ്യത.

 

 

 

 

Latest News