സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം വ്യാഴാഴ്ച നടക്കും. വൈകിട്ട് 6 മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയാണ് പുരസ്കാര വിതരണം ചെയ്യുക. പുരസ്കാര സമര്‍പ്പണച്ചടങ്ങിനുശേഷം പി.ഭാസ്കരന് ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രമുഖ ചലച്ചിത്ര പിന്നണിഗായകര്‍ നയിക്കുന്ന ‘ഹേമന്തയാമിനി’ എന്ന സംഗീതപരിപാടിയും അരങ്ങേറും.
കുഞ്ചാക്കോ ബോബന്, വിന്‍സി അലോഷ്യസ്, അലന്‍സിയര്‍ തുടങ്ങി 47 ചലച്ചിത്രപ്രതിഭകളാണ് തലസ്ഥാന നഗരിയില്‍ നടക്കുന്ന പുരസ്കാര വിതരണ ചടങ്ങില്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങുക. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു ജി.ആര്. അനില്‍, ജൂറി ചെയര്മാന് ഗൗതം ഘോഷ്, രചനാവിഭാഗം ജൂറി ചെയര്മാന് കെ.സി നാരായണന്, കെ.എസ്.എഫ്.ഡി.സി ചെയര്മാന് ഷാജി എന്‍. കരുണ്‍, സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് മധുപാല്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്, വൈസ് ചെയര്മാന് പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് എന്നിവര്‍ പങ്കെടുക്കും.
അതേസമയം, സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുന്നതിനാല്‍ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങാന്‍ മമ്മൂട്ടി എത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല