54-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. പ്രിയനന്ദനന്, അഴകപ്പന്‍ എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷന്മാര്. ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന് എന്‍എസ് മാധവന് എന്നിവര്‍ ജൂറി അംഗങ്ങളായും ഉണ്ട്. 2023ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 9 പുരസ്കാരങ്ങള്‍ വാരിക്കൂട്ടി ബ്ലസ്സിയുടെ ആടുജീവിതം. മികച്ച നടനായത് പൃഥ്വിരാജാണ്. ബീന ആര് ചന്ദ്രനും ഉര്‍വശിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിമാരായി. മികച്ച സംവിധായകന് ബ്ലസ്സിയാണ് കാതല്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍ (കാതല്‍ ദി കോര്‍)ആണ്.
മികച്ച ചിത്രം – കാതല്‍ ദി കോര്‍
മികച്ച നടന്- പൃഥ്വിരാജ്
മികച്ച നടി – ഉര്‍വശി (ഉള്ളൊഴുക്ക്), ബീന ആര് ചന്ദ്രന് (തടവ്)
മികച്ച സംവിധായകന് – ബ്ലെസി
മികച്ച ഛായാഗ്രാഹണം – സുനില്‍ കെ എസ്
മികച്ച ശബ്ദമിശ്രണം – റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍
മികച്ച മേക്കപ്പ് ആര്‍ടിസ്റ്റ് – രഞ്ജിത്ത് അമ്പാടി
മികച്ച ജനപ്രിയ ചിത്രം- ആടുജീവിതം
മികച്ച നടനുള്ള ജൂറി പരാമര്‍ശം – കെ ആര് ഗോകുല്‍
മികച്ച രണ്ടാമത്തെ ചിത്രം – ഇരട്ട
മികച്ച സ്വഭാവ നടന് – വിജയരാഘവന്
മികച്ച സ്വഭാവ നടി – ശ്രീഷ്മ
മികച്ച തിരക്കഥാകൃത് – രോഹിത്
മികച്ച ഗാന രചയിതാവ് – ഹരീഷ് മോഹന്‍
മികച്ച സംഗീത സംവിധായകന് – മാത്യൂസ് പുളിക്കല്‍