അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് ഓഹരി വിപണികള്‍ക്കും അവധി പ്രഖ്യാപിച്ച് ആര്‍ബിഐ. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനും തിങ്കളാഴ്ച പൂര്‍ണ അവധിയായിരിക്കും.
പകരം ശനിയാഴ്ച ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കും. ബിജെപി ഭരിക്കുന്ന 10 സംസ്ഥാനങ്ങള്‍ ഇതിനോടകം ജനുവരി 22 ന് പൊതു അവധി പ്രഖ്യാപിച്ചു കഴിഞ്ഞു.പ്രതിഷ്ഠാദിനം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇതിനോടകം ഉച്ചവരെ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു.
മണി മാര്‍ക്കറ്റ്, വിദേശ വിനിമയം, ഗവണ്മെന്റ് സെക്യൂരിറ്റിസ് സെറ്റില്‍മെന്റ് എന്നീ ഇടപാടുകള്‍ക്കെല്ലാം 22 ന് അവധിയാണ്. ആക്സിസ് ബാങ്ക് എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്കും 22ന് സമ്പൂര്‍ണ അവധിയായിരിക്കും.