Tuesday, November 26, 2024

‘ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് അവസാനിപ്പിക്കുക’; കാന്‍ വേദിയില്‍ അര്‍ധ നഗ്നയായി യുക്രൈന്‍ സ്ത്രീയുടെ പ്രതിഷേധം

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനും റഷ്യന്‍ സൈന്യം യുക്രൈന്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കുമെതിരെ കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ അര്‍ധനഗ്നയായി യുവതിയുടെ പ്രതിഷേധം. ദേഹത്ത് യുക്രൈന്‍ പതാകയുടെ പെയിന്റിംഗിനൊപ്പം ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് അവസാനിപ്പിക്കുക എന്ന വാക്കുകളും എഴുതിയാണ് യുവതി വേദിയില്‍ കയറിയത്.

വേദിയില്‍ വച്ച് ആദ്യം ധരിച്ചുവന്ന വസ്ത്രം ഊരിക്കളഞ്ഞ അവര്‍ ‘ഞങ്ങളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക’ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് ഫോട്ടോഗ്രാഫര്‍മാരുടെ അടുത്തെത്തി പോസ് ചെയ്യുകയും ചെയ്തു. ഉടന്‍ ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ കോട്ട് ധരിപ്പിക്കുകയും വേദിയില്‍ നിന്ന് പിടിച്ചു മാറ്റുകയുമായിരുന്നു.

Latest News