Saturday, January 25, 2025

ആറ് വർഷത്തിനിടെ തെരുവ് നായയുടെ കടിയേറ്റവർ പത്ത് ലക്ഷം: ഭീതിയിൽ കേരളം

കേരളത്തിൽ തെരുവുനായ ആക്രമണത്തിൽ പരുക്കേൽക്കുന്നവരുടെ എണ്ണത്തിൽ വൻവർധന. ആറു വർഷത്തിനിടെ തെരുവ് നായയുടെ കടിയേറ്റത് പത്ത് ലക്ഷം ആളുകൾക്കു ആണ്. ഇതിൽ രണ്ടു ലക്ഷത്തോളം പേർക്ക് ഏഴു മാസത്തിനിടയ്ക്കാണു കടിയേറ്റത്. 20 പേർ മരിച്ചു.

വന്ധ്യംകരണ, പുനരധിവാസ പദ്ധതികൾ പാളിയതാണു തെരുവുനായ്ക്കളുടെ പെരുകലിനു കാരണം. ആറുവർഷത്തിനിടെ പേവിഷ പ്രതിരോധ മരുന്നിന്റെ ഉപയോഗം 109 ശതമാനം വർധിച്ചെന്നാണ് ആരോഗ്യവകുപ്പിൻറെ കണക്കുകൾ. ജൂലൈയിൽ മാത്രം 38,666 പേർക്കാണു നായ കടിയേറ്റത്. തിരുവന്തപുരം, പാലക്കാട് ജില്ലകളിലാണ് ആക്രമണം കൂടുതൽ. 2016 നെ അപേക്ഷിച്ച് 2022ൽ പേവിഷ പ്രതിരോധ വാക്സീൻ ഉപയോഗത്തിൽ 57 ശതമാനവും പേവിഷ പ്രതിരോധ സീറം ഉപയോഗത്തിൽ 109% ശതമാനവും വർധനയുണ്ട്.

നായ്ക്കളെ വന്ധ്യംകരിക്കുന്നത് മാത്രമാണ് എക പോംവഴിയെന്ന് പറയുമ്പോഴും നഗരസഭാ, പ‍ഞ്ചായത്ത് അധികൃതർക്ക് അനിമൽ ബർത്ത് കൺട്രോൾ പദ്ധതി നടപ്പിലാക്കാനും കഴിയുന്നില്ല. മുൻപ് കുടുംബശ്രീ മിഷനെയാണ് ഇത് ഏൽപ്പിച്ചിരുന്നത്. എന്നാൽ കേന്ദ്ര ആനിമൽ ഹസ്‌ബൻട്രി ബോർഡിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങൾ മാത്രമേ വന്ധ്യംകരണം നടത്താവൂയെന്നു കോടതി നിർദേശത്തോടെ പദ്ധതി നിലച്ചു.

Latest News