തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് കേരളത്തിലെയും ജനജീവിതത്തെ ബാധിക്കുന്നു. പൊതുഗതാഗതം സ്തംഭിക്കുന്ന സാഹചര്യമാണ് ഇപ്പോൾ. കെ.എസ്.ആര്‍.ടി.സി സര്‍വീസുകൾ ചിലയിടങ്ങളിൽ നടന്നെങ്കിലും പ്രതിഷേധത്താൽ നിറുത്തി വയ്‌ക്കേണ്ടിവരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ല.
സാധാരണക്കാരേയും തൊഴിലാളികളേയും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രണ്ടു ദിവസത്തെ പണിമുടക്ക് തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.