Tuesday, November 26, 2024

ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി; ബ്രിക്സ് രാജ്യങ്ങൾ

ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതിനായി ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്ന് ബ്രിക്സ് രാജ്യങ്ങളുടെ പ്രഖ്യാപനം. ബ്രിക്സ് രാജ്യങ്ങളിലെ വിദേശ മന്ത്രിമാർ സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ആരംഭിച്ച ബ്രിക്സ് ഉച്ചകോടിയോട് അനുബന്ധിച്ചാണ് വിദേശ മന്ത്രിമാർ പ്രസ്താവന ഇറക്കിയത്.

അതിർത്തികടന്നുള്ള ഭീകരവാദം, സാമ്പത്തിക സഹായം എന്നിവ ഉൾപ്പടെയുള്ള എല്ലാത്തരം പ്രവർത്തനങ്ങൾക്കെതിരെയും പ്രസ്താവനയിൽ ബ്രിക്സ് തുറന്നടിച്ചിട്ടുണ്ട്. എന്നാൽ ‘കേ​പ് ഓ​ഫ് ഗു​ഡ് ഹോ​പ്’ എ​ന്ന സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ്രത്യേക രാജ്യങ്ങളെ എടുത്തു പറ‌ഞ്ഞിട്ടില്ല. കോവിഡ് മഹമാരിയുടെ കാലത്തുപോലും ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഫലപ്രദമായി നേരിടുന്നതിന് അന്താരാഷ്ട്ര സമൂഹത്തിൻറെ കൂട്ടായ ഇടപെടൽ ഉണ്ടാകണമെന്നും ബ്രിക്സ് പറഞ്ഞു.

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയായി രൂപീകൃതമായ ബ്രിക് 2009-ലാണ്‌ നിലവിൽ വന്നത്‌. പിന്നീട് മൂന്നാം ഉച്ചകോടി മുതൽ സൗത്ത് ആഫ്രിക്കയും സംഘടനയിൽ അംഗമായതോടെ ബ്രിക്സ് എന്ന് പേര് പുനഃക്രമീകരിക്കുകയായിരുന്നു. അതേസമയം, ബ്രിക്സിൽ അംഗത്വം സ്വീകരിക്കാൻ ഇറാനും, അർജൻറീനയും അപേക്ഷ സമർപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

Latest News