ഗ്രീസിലെ ക്രീറ്റ് ദ്വീപിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായും, ബുധനാഴ്ച പുലർച്ചെ ഈജിപ്തിലും ഇത് അനുഭവപ്പെട്ടതായും റിപ്പോർട്ട്. എന്നാൽ ഭൂകമ്പത്തിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മെഡിറ്ററേനിയൻ കടലിലെ കാർപത്തോസ് ദ്വീപിനടുത്ത് 35 കിലോമീറ്റർ (22 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ഏഥൻസ് ജിയോഡൈനാമിക് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഇതോടെയാണ് ഗ്രീക്ക് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയത്.
യൂറോപ്പിലെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ഗ്രീസ്. ഈ വർഷം ആദ്യം തന്നെ വിനോദസഞ്ചാര ദ്വീപായ സാന്റോറിനിയിൽ അഭൂതപൂർവമായ ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്.