Saturday, March 1, 2025

ആഗോള കാലാവസ്ഥാ ചർച്ചകളിൽ വികസിതരാജ്യങ്ങളിലെ സ്ത്രീകൾക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് പഠന റിപ്പോർട്ട്

ആഗോള കാലാവസ്ഥാ ചർച്ചകളിൽ ഏറ്റവും കുറഞ്ഞ വികസിതരാജ്യങ്ങളിലെ (എൽ ഡി സി) സ്ത്രീകൾക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് ഗവേഷണ റിപ്പോർട്ട്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, പരിശീലനം, ആരോഗ്യസംരക്ഷണം, സാമ്പത്തിക സ്രോതസുകൾ, സാങ്കേതികവിദ്യ എന്നിവയിലേക്കുള്ള പരിമിതമായ പ്രവേശനം സ്ത്രീകളുടെ പങ്കാളിത്തത്തെ കൂടുതൽ തടസ്സപ്പെടുത്തുന്നതായി പഠനത്തിൽ കാണിക്കുന്നു.

ആഗോള കാലാവസ്ഥാ ചർച്ചകളിൽ മതിയായ പ്രാതിനിധ്യം നേടുന്നതിൽ ലോകത്തിലെ ഏറ്റവും വികസിതരാജ്യങ്ങളിലെ (എൽ ഡി സി) സ്ത്രീകൾ ഗണ്യമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ് (IIED) നടത്തിയ ഗവേഷണം ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന കൺവെൻഷൻ (UNFCCC) ചർച്ചകളിൽ സ്ത്രീകളുടെ പങ്കാളിത്തം കുറയുന്നതിനു പിന്നിലെ ഘടകങ്ങളെ പരിശോധിക്കുന്നു.

2008 മുതൽ, യു എൻ എഫ്‌ സി സി സി പ്രതിനിധികളിൽ മൂന്നിൽ ഒന്ന് എന്ന രീതിയിലായിരുന്നു സ്ത്രീപ്രാതിനിധ്യം. എന്നിട്ടും ലിംഗസമത്വം ഇപ്പോഴും ഒരു വിദൂരലക്ഷ്യമാണ്. പ്രതിനിധിസംഘത്തിന്റെ തലവന്മാരിൽ ഏകദേശം 10% മാത്രമേ സ്ത്രീകളുള്ളൂ.

മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് എൽ ഡി സി കളിൽ സ്ത്രീകളുടെ പങ്കാളിത്തം കുറവാണെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. റുവാണ്ട, മൊസാംബിക്, സിയറ ലിയോൺ എന്നിവിടങ്ങളിൽ നിന്നുള്ള സർവേകൾ, അഭിമുഖങ്ങൾ, കേസ് പഠനങ്ങൾ എന്നിവയിലൂടെ ഈ ലിംഗ അസന്തുലിതാവസ്ഥയ്ക്കു കാരണമാകുന്ന ഘടകങ്ങൾ പര്യവേഷണം ചെയ്യുക എന്നതാണ് ഗവേഷണത്തിന്റെ ലക്ഷ്യം.

സർവേയിൽ പങ്കെടുത്ത 143 പേരിൽ മൂന്നിൽ രണ്ടു ഭാഗവും ചർച്ചകളിൽ സജീവപങ്ക് വഹിക്കുന്നതിൽനിന്ന് സ്ത്രീകളെ തടയുന്നുവെന്ന് റിപ്പോർട്ട് ചെയ്തു. അതേസമയം, സമാനമായ ഒരു അനുപാതം ഉയർന്ന തലങ്ങളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കുറവാണെന്നു വിശ്വസിക്കുന്നു.

കാലാവസ്ഥാ, പരിസ്ഥിതിമേഖലകളിലെ നേതൃത്വപരമായ റോളുകളിൽ സ്ത്രീകളുടെ അഭാവം, നിയന്ത്രണ നിയമങ്ങൾ, സാംസ്കാരിക രീതികൾ, സ്ഥാപനപരമായ തടസ്സങ്ങൾ എന്നിവയുൾപ്പെടെ നിരവധി വെല്ലുവിളികൾ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

തങ്ങളുടെ ചർച്ചാസംഘങ്ങളിൽ സ്ത്രീപ്രാതിനിധ്യം മെച്ചപ്പെടുത്തുന്നതിന് തങ്ങളുടെ സർക്കാരുകൾ വേണ്ടത്ര കാര്യങ്ങൾ ചെയ്യുന്നില്ലെന്ന് പ്രതികരിച്ചവരിൽ ഏകദേശം പകുതിയോളം പേർ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, റുവാണ്ട, മൊസാംബിക്, സിയറ ലിയോൺ തുടങ്ങിയ രാജ്യങ്ങൾ സ്വീകരിച്ച പോസിറ്റീവ് നടപടികളെ റിപ്പോർട്ട് എടുത്തുകാണിക്കുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സ്ത്രീകൾക്കു മുൻഗണന നൽകുന്ന മാനദണ്ഡങ്ങൾ വികസിപ്പിച്ചുകൊണ്ട് മൊസാംബിക്, ചർച്ചക്കാർക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളുടെ അഭാവം പരിഹരിക്കുന്നു. യു എൻ എഫ്‌ സി സി സി ചട്ടക്കൂടിൽ ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനും സമഗ്രമായ ഒരു സമീപനം റുവാണ്ട നിർമ്മിച്ചിട്ടുണ്ട്. അതേസമയം, സിയറ ലിയോൺ സുതാര്യമായ ഒരു നാമനിർദേശ പ്രക്രിയ അവതരിപ്പിച്ചു.

കാലാവസ്ഥാ ചർച്ചകളിൽ കൂടുതൽ സമഗ്രവും വൈവിധ്യപൂർണ്ണവുമായ പ്രാതിനിധ്യം വളർത്തിയെടുക്കുന്നതിനും ആഗോള കാലാവസ്ഥാനയങ്ങൾ രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾക്ക് ശക്തമായ ശബ്ദമുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ ശുപാർശകൾ ലക്ഷ്യമിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News